

ദുബൈ/മലപ്പുറം: വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങി വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. ദുബൈ-മലപ്പുറം മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘തണലേകിയവര്‍ക്ക് തണലൊരുക്കാം’ എന്ന വിര്‍ച്വല്‍ കോണ്‍ഫറസിലാണ് പി.കെ കുഞ്ഞാലിക്കുട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളില്‍ കൊറോണ മൂലവും അതിന് ശേഷമുള്ള സാമ്പത്തിക തൊഴില്‍ നഷ്ടങ്ങള്‍ മൂലവും മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ടും മറ്റും ബുദ്ധിമുട്ടുന്ന പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുഖം തിരിഞ്ഞ് നില്ക്കുമ്പോള് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മുന്നിട്ട് നില്ക്കുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ദുബൈ-മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ ശ്ളാഘനീയമാണെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിര്‍ച്വല്‍ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. മണ്ഡലം ജന.സെക്രട്ടറി സി.കെ ഇര്‍ഷാദ് മോങ്ങം അധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എംഎല്‍എ, ദുബൈ കെഎംസിസി നേതാവ് പി.കെ അന്‍വര്‍ നഹ, മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി വി. മുസ്തഫ, മലപ്പുറം സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി യൂസുഫ് കൊന്നോല, ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ജന.സെക്രട്ടറി പി.വി നാസര്‍, സെക്രട്ടറിമാരായ നൗഫല്‍ വേങ്ങര, ജൗഹര്‍ മൊറയൂര്‍, ഭാരവാഹികളായ കെ.പി.പി തങ്ങള്‍, ജമാലുദ്ദീന്‍ ആനക്കയം, അഡ്വ. യസീദ് ഇല്ലാത്തൊടി സംസാരിച്ചു. മലപ്പുറം മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്-മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മുസ്ലിം ലീഗ് ഭാരവാഹികളും ബോര്‍ഡ് പ്രസിഡന്റുമാരുമായ മന്നയില്‍ അബൂബക്കര്‍, സി.എച്ച് ജമീല ടീച്ചര്‍, ഹാരിസ് ആമിയാന്‍, പരി മജീദ് (മലപ്പുറം), ഇസ്മായില്‍ മാസ്റ്റര്‍, എം.ടി അലി, സഫിയ മണ്ണത്തൊടി (പൂക്കോട്ടൂര്‍), സി.കെ മുഹമ്മദ്, വി.പി അബൂബക്കര്‍ മാസ്റ്റര്‍, കെ.സലിം മാസ്റ്റര്‍ (മൊറയൂര്‍), ഒ.പി കുഞ്ഞാപ്പു ഹാജി, അബ്ദുറഹ്മാന് പുല്‍പ്പറ്റ, സി.എച്ച് സൈനബ ടീച്ചര്‍ (പുല്‍പ്പറ്റ), വി.മുഹമ്മദ് കുട്ടി, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, സി.പി ഷാജി (കോഡൂര്‍), പാലപ്പുറം മുഹമ്മദ് മാസ്റ്റര്‍, കെ.വി മുഹമ്മദ് അലി, പി.ടി സുനീറ (ആനക്കയം) എന്നിവര്‍ പഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളില്‍ ദുബൈയില്‍ നിന്നും മടങ്ങി വരുന്ന പ്രവാസികളെ വരവേല്‍ക്കാന്‍ നടത്തിയ ഒരുക്കങ്ങള്‍ വിശദീകരിച്ചു. മണ്ഡലം ഭാരവാഹികളായ അസീസ് കൂരി, ജാഫര്‍ പുല്പറ്റ, ശബീര്‍ ചെമ്മങ്കടവ്, ശഹാബ് കളത്തിങ്ങല്‍, ഹബീബ് പൈത്തിനി പറമ്പ്, ഇര്‍ഷാദ് അലി കോഡൂര്‍, ശബീര്‍ ആനക്കയം, റഹ്മത്തുല്ല ഇളംബിലക്കാട്, ഇബ്രാഹിം പന്തല്ലൂര്‍, അന്‍വര്‍ സാദിഖ് ആനക്കയം, മണ്ണില്‍ അബ്ദുല്‍ ഖാദര്‍, ഷംസുദ്ദീന് പൂവന്‍തൊടി, മുഹമ്മദ് കുരിക്കള്‍ പുല്ലാര, ജാബിര്‍ അരിമ്പ്ര നേതൃത്വം നല്കി. മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ഹംസ സിറ്റി പൂക്കോട്ടൂര്‍ സ്വാഗതവും ട്രഷറര്‍ നജ്മുദ്ദീന് തറയില്‍ നന്ദിയും പറഞ്ഞു.
: