അബുദാബി: നാട്ടിലേക്കുള്ള യാത്ര ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ് എക്കാലവും പ്രവാസികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. അത് കൊറോണക്കാലത്തെ നീണ്ട കാത്തിരിപ്പിനുശേഷമാകുമ്പോള് പ്രതിഫലിപ്പിക്കുന്ന ആശ്വാസം ചെറുതല്ല. ഇത്തരത്തില്‍ അനേകങ്ങളുടെ ആശ്വാസത്തിനാണ് വ്യാഴാഴ്ച അബുദാബി കെഎംസിസി നിമിത്തമായിമാറുന്നത്.
ഗര്‍ഭിണികള്‍, രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍, വിസയുടെ കാലാവധി കഴിഞ്ഞവര്‍ അങ്ങിനെയങ്ങിനെ നീണ്ടുപോകുന്നു യാത്രക്കായി കാത്തിരിക്കുന്നവരുടെ പട്ടിക. ആയിരങ്ങള്‍ അതിലുണ്ടെങ്കിലും അബുദാബി കെഎംസിസിയുടെ ആദ്യവിമാനത്തില്‍ അവരില്‍ പലരും മടങ്ങുകയാണ്.
യുഎഇ തലസ്ഥാന നഗരിയില്‍നിന്നും പറന്നു അങ്ങ് വടക്ക് കണ്ണൂരിന്റെ മണ്ണിലാണ് ഗോ എയറിന്റെ വിമാനം ഇവരുമായി നിലംതൊടുക. ആശ്വാസത്തിന്റെ വാക്കുകളും ആധിയുടെ കഥകളുമായാണ് നിറവയറുള്ള യുവതികള്‍ ഉള്‍പ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്.
കാക്കത്തൊള്ളായിരം സംഘടനകളില്‍നിന്നും വേറിട്ടു ജനഹൃദയത്തിലേറി പ്രവര് ത്തിക്കുന്ന കെഎംസിസിയുടെ ഓരോ ധമനികളും പ്രവാസികളുടെ നെഞ്ചോട് ചേര് ത്താണ് വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസികളുടെ നാഢിമിടിപ്പുകളും ശ്വാസത്തിന്റെ ഗതിവിഗതികളും നേരിട്ടറിയാവുന്ന സംഘടന.
നോമ്പുകാലത്ത് ഓടിനടന്നവര്‍ അതുകഴിഞ്ഞു, കഴിഞ്ഞ കുറെ ദിവസങ്ങളായി വിമാ നം സജ്ജമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. കടമ്പകളേറെ കടന്നു ഒടുവില്‍ യാഥാര് ത്ഥ്യമാകുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് അബുദാബിയില്‍നിന്നും കണ്ണൂരിലേക്ക് പറക്കുന്ന വിമാനത്തില്‍ 180 യാത്രക്കാരുണ്ടാകും.
ഇവരില്‍ യാത്ര അനിവാര്യമായ ചുരുക്കം ചിലര്‍ മാത്രമെ കെഎംസിസിക്കാരായി ഉ ണ്ടാവുകയുള്ളു. ബാക്കിയെല്ലാം ജാതിയും മതവും ചിന്താഗതിയും നോക്കാതെ യാത്ര അനിവാര്യമായ പ്രവാസികളാണ്. അതുതന്നെയാണ് ഓരോ കെഎംസിസിക്കാരന്റെയും ആഗ്രഹവും ആശ്വാസവും.
പ്രസിഡണ്ട് ശുക്കൂറലിയുടെ നേതൃത്വത്തില്‍ ആഴ്ചകളായി നടത്തിയ പരിശ്രമങ്ങളുടെ ഒടുവിലാണ് ആദ്യവിമാനം പറന്നുയരുന്നത്. ഏറ്റവും കുറഞ്ഞനിരക്കില്‍ 990 ദിര്‍ഹമിനാണ് യാത്ര തരപ്പെടുത്തിയിരിക്കുന്നത്. കണ്ണില്‍നിന്നും മായുന്നതുവരെ ഓരോ യാത്രക്കാരനെയും യാത്രയാക്കി ഒടുവില്‍ കണ്ണൂരിന്റെ മണ്ണില്‍ ഇവരിറങ്ങുമ്പോഴാണ് ഈ സാര്‍ത്ഥക സംഘം സംതൃപ്തിയുടെ സായൂജ്യമടയുന്നത്.
അടുത്ത വിമാനം 14ന് കൊച്ചിയിലേക്കാണ് പറക്കുന്നത്. അതിനുമുമ്പ് മറ്റൊരു വിമാനം കൂടി സജ്ജമാക്കുന്നതിനുള്ള നിതാന്ത പരിശ്രമം നടന്നുവരുന്നുണ്ട്. പിന്നെയും മൂന്നു ഡസനിലധികം വിമാനങ്ങളാണ് കെഎംസിസിയുടെതായി പ്രവാസികള്‍ക്ക് തണലാവുക.