തൃശൂരിലെ വയോധികന്റെ മരണം കോവിഡ് മൂലം തന്നെ

6

തൃശൂര്‍: ഞായറാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്(87) കോവിഡ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവ സാമ്പിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ ഒമ്പതു പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു ആസ്പത്രിയില്‍ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയില്‍ 179 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 13028 പേരും ആശുപത്രികളില്‍ 157 പേരും ഉള്‍പ്പെടെ 13185 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 16 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.