തിരൂര്‍ ശിഹാബ് തങ്ങള്‍ ആസ്പത്രിക്ക് മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് ഒരു കോടി രൂപ നല്‍കി

34
തിരൂര്‍ ശിഹാബ് തങ്ങള്‍ ആസ്പത്രിക്ക് മക്കരപ്പറമ്പ സഹകരണ ബാങ്ക് ഒരു കോടി രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് പി മുഹമ്മദ് മാസ്റ്റര്‍ സെക്രട്ടറി ഹനീഫ പെരിഞ്ചീരി എന്നിവര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു

മക്കരപ്പറമ്പ: തിരൂര്‍ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ ആസ്പത്രിക്ക് മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് ഒരു കോടി രൂപ നിക്ഷേപം നല്‍കി. ബാങ്ക് പ്രസിഡന്റ് പി മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി ഹനീഫ പെരിഞ്ചീരി എന്നിവരില്‍ നിന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുക ഏറ്റുവാങ്ങി. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, ബാങ്ക് വൈസ് പ്രസിഡന്റ് പി.പി ഉണ്ണീന്‍കുട്ടി ഹാജി, ഡയറക്ടര്‍ അല്ലൂര്‍ മരക്കാര്‍, ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ കെ ഇബ്രാഹീം ഹാജി, ഡയറക്ടര്‍ കെ.പി മുഹമ്മദ് കുട്ടി, സെക്രട്ടറി അബു പരവക്കല്‍ പങ്കെടുത്തു.