ട്രഡീഷണല്‍ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിച്ചു

35

ഷാര്‍ജ: സ്റ്റേറ്റ് മാപ്പിള കലാ ഇസ്ട്രക്‌റ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സീനിയര്‍ പെണ്‍കുട്ടികള്‍ക്കായുള്ള ട്രഡീഷണല്‍ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് റഷീദ് കല്ലേരിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി ഇസ്മായില്‍ ഗുരുക്കള്‍ സ്വാഗതം പറഞ്ഞു. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം കരുവാരക്കുണ്ട് മല്‍സരം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ട്രഷറര്‍ ഹിബ്‌സ് മാസ്റ്റര്‍ വയനാട്, ജില്ലാ രക്ഷാധികാരി ബാബു കായക്കൊടി,
ജില്ലാ ജോ.സെക്രട്ടറ മുസ്തഫ പൊയില്‍കാവ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ ട്രഷറര്‍ മുഹമ്മദ് പേരാമ്പ്ര നന്ദി പറഞ്ഞു. കോഓഡിനേറ്റര്‍ ബഷീര്‍ പുറക്കാട് മല്‍സരം നിയന്ത്രിച്ചു.