അബുദാബി: വിമാന-ബഹിരാകാശ മേഖലയിലെ വാണിജ്യ രംഗത്ത് യുഎഇക്ക് വന്‍ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം 28.2 ബില്യന്‍ ദിര്‍ഹമിന്റെ ഇടപാടുകളാണ് നടന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റില്‍ തന്നെ ഏറ്റവും മുന്നിലാണ് യുഎഇ എത്തിയിട്ടുള്ളതെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം 15 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
ടെലികമ്യൂണികേഷന്‍- സാറ്റലൈറ്റ് മേഖലയിലാണ് കൂടുതല്‍ മുന്നേറ്റം ഉണ്ടാകുമെന്ന് കരുതുന്നത്. യഹ്‌സാറ്റ്, ഥുറയ്യ, ദുബൈ സാറ്റ് എന്നിവ ഉള്‍പ്പെടെ ഈ രംഗത്ത് യുഎഇയുടെ നിക്ഷേപം 22 ബില്യന്‍ കടന്നിട്ടുണ്ട്.