പ്രമുഖ ആശുപത്രികള്‍ കൊറോണ രോഗി മുക്തം

    87

    അബുദാബി: അബുദാബിയിലെ പ്രധാന ആശുപത്രികള്‍ കൊറോണ രോഗികളില്ലാത്തവയായി മാറി. യുഎഇയിലെ ഏറ്റവും പ്രശസ്ത ആതുരാലയമായ ശൈഖ് മെഡിക്കല്‍ സിറ്റി പൂര്‍ണമായും കൊറോണ രോഗികളില്ലാത്ത ആശുപത്രിയായി പ്രഖ്യാപിച്ചു.
    അല്‍ ഐന്‍ തവാം ആശുപത്രി ഉള്‍പ്പെടെ നിരവധി പ്രമുഖ ആശുപത്രികള്‍ ഇത്തരത്തില്‍ കൊറോണ മുക്തമായതായി അറിയിച്ചു. നിരവധി സ്വകാര്യ ആശുപത്രികളും രോഗികളെ പൂര്‍ണമായും കൊറോണ മുക്തമായിട്ടുണ്ട്.
    സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ചികിത്സയില്‍ ഉണ്ടായിരുന്നവരെ യുഎഇ ആരോഗ്യ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ വിഭാഗം ഇവരെ പൂര്‍ണമായി ഏറ്റെടുക്കുകയും ഏറ്റവും മികച്ച പരിചരണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.