റാസല്‍ഖൈമ: കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ 180 മങ്കട മണ്ഡലക്കാരുമായി ഞാറാഴ്ച ഉച്ച 1.40ന് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം ലക്ഷ്യമാക്കി സ്പൈസ് ജെറ്റിന്റെ 9024 നമ്പര്‍ വിമാനമാണ് പറന്നുയര്‍ന്നത്. ഗര്‍ഭിണികള്‍, ജോലിയില്ലാതെ റൂമിലിരുന്ന് ബുദ്ധിമുട്ടിയവര്‍ എന്നിവര്‍ക്ക് നാടണയാന്‍ മങ്കട മണ്ഡലം കെഎംസിസിയാണ് വഴിയൊരുക്കിയത്. യുഎഇയിലെ ഏഴു എമിറേറ്റുകളില്‍ നിന്നും മങ്കട മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ള 180 പേരാണ് സന്തോഷപൂര്‍വം നാടണഞ്ഞത്. ഗര്‍ഭിണികള്‍, സന്ദര്‍ശക വിസയില്‍ വന്ന് കുടുങ്ങിയവര്‍, ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ടവര്‍, മെഡിക്കല്‍ എമര്ജെന്സിയുള്ളവര്, നിര്‍ബന്ധിത അവധിയിലുള്ളവര്‍ എന്നിങ്ങനെ ബുദ്ധിമുട്ടിലുള്ളവര്ക്ക് കൂടണയാന്‍ കൂട്ടാവുകയായിരുന്നു യുഎഇ കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി.
മുഖ്യ രക്ഷാധികാരികളായ അബ്ദുറഹ്മാന് തങ്ങള്‍, സൈതലവി തായാട്ട്, ചെയര്മാന് മന്‍സൂര്‍ കൂട്ടിലങ്ങാടി, ജന.കണ്‍വീനര്‍ ശുഐബ് പെടവണ്ണ, കോഓര്‍ഡിനേറ്റര്‍ ഹകീം കരുവാടി, അക്ബര്‍ രാമപുരം, ബഷീര്‍ വറ്റലൂര്‍, നിഅ്മത്തുള്ള മങ്കട, അസീസ് പേങ്ങാട്ട്, അഡ്വ. അഷ്റഫ് അലി, ഇസ്മായില്‍ വെങ്ങാട്, നൗഫല്‍ ബാബു, ഉസ്മാന് മുല്ലപള്ളി, റിയാസ് മങ്കട, ഹാരിസ് ബാബു, അബ്ദുല്‍ സലാം, സൈഫുദ്ദീന്, അഷ്റഫ് അലി പാങ്ങ്, നൂറുള്ള, സലാം പഴേടത്ത്, അബ്ദു വെങ്ങാട്, സമീര്‍ വെങ്കിട്ട, സല്മാന് തയ്യില്‍, സലീം വെങ്കിട്ട, അന്ജൂം, ഷഫീഖ് വെങ്ങാട്, ഹാഷിം, ഹഫീഫ് കുളത്തൂര്‍, നാസര്‍, സുബൈര്‍, മുസ്തഫ മൂര്‍ക്കനാട്, അഷ്റഫ്, അനസ് പി.കെ, പി.എ അലി കുളത്തൂര്‍, ബഷീര്‍ കുളത്തൂര്‍, ഉമ്മര്‍ സലീം വെങ്ങാട്, ഷഫീഖ് കൂട്ടിലങ്ങാടി, നാസര്‍ മൂര്‍ക്കനാട് തുടങ്ങിയവര്‍ വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.