കേരള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ഉമ്മുല്‍ഖുവൈന്‍ കെഎംസിസി മുഖ്യമന്ത്രിക്ക് 5000 ഇമെയില്‍ സന്ദേശമയക്കുന്നു

ഉമ്മുല്‍ഖുവൈന്‍: പ്രവാസികള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ആരോഗ്യപരമായും മറ്റും പ്രശ്‌നങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നത്. ഈ പ്രയാസങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണം. പ്രവാസികളോടുള്ള കേരള സര്‍ക്കാറിന്റ അവഗണന അവസാനിപ്പിക്കണം. സ്ഥിരതയില്ലാത്ത നിയമങ്ങള്‍ പാസാക്കി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത് നിര്‍ത്തണമെന്നും പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയുടെ ക്രമീകരണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൂടുതല്‍ ദുഷ്‌കരമാക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉമ്മുല്‍ഖുവൈന്‍ കെഎംസിസി കേരള മുഖ്യമന്ത്രി പിണറായി വിജയന് 5,000 ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുന്നതിന്റ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് താഹിര്‍ ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി, ജന.സെക്രട്ടറി അഷ്‌കര്‍ അലി തിരുവത്ര, ട്രഷറര്‍ റഷീദ് വെളിയങ്കോട്, ഓര്‍ഗ.സെക്രട്ടറി അബ്ദുള്ള താനിശ്ശേരി, സെക്രട്ടറിമാരായ മുഹമ്മദ് എം.ബി, അസീസ് ചേരാപുരം, കോയകുട്ടി പുത്തനത്താണി, അബ്ദുള്ള അക്തര്‍, റാഷിദ് വയനാട് പങ്കെടുത്തു.