റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും പ്രവാസികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള വന്ദേ ഭാരത് മൂന്നാം ഘട്ടത്തില്‍ വിമാനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചു.
നേരത്തെ, 107 വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും ഇപ്പോള്‍ 165 ആയി ഉയര്‍ത്തിയിരിക്കുകയാണ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ എണ്ണത്തോടൊപ്പം തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ്സും ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ്പുരി ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
ജൂണ്‍ 9 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്രയും വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്നും പ്രവാസികള്‍ക്കായി സര്‍വീസ് നടത്തുന്നത്. വിമാന സര്‍വീസ് വര്‍ധിപ്പിച്ചതില്‍ പ്രവാസികള്‍ ഏറെ ആശ്വാസത്തിലാണ്.
അമേരിക്ക, കനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നേരത്തെ 70 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇവിടെയും പുതുതായി 10 വിമാനങ്ങള്‍ക്ക് കൂടി അനുമതി നല്‍കിയിട്ടുണ്ട്.