അല്‍ ഐന്‍: തിരൂര്‍ വാണിയണൂര് പാലത്തിങ്ങല്‍ പള്ളി സ്വദേശി പരേതനായ ചേക്കുമ്പാട്ട് കോയാലിയുടെ മകന് അബ്ദുറഹിമാന് എന്ന കുഞ്ഞിപ്പ (54) അല്‍ഐനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അല്‍ ഐന്‍ അല്‍ ജാഹിലിയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഖദീജയാണ് ഭാര്യ. സഊദിയിലുള്ള റഹ്മത്തുള്ള, അബ്ദുല്‍ റഷീദ്, യാസിര്‍, ഫാത്തിമത്ത് സുഹറ എന്നിവര്‍ മക്കളാണ്. അല്‍ ഐന്‍ ജീമി ഗവ.ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക് ശേഷം എയര്‍ ടിക്കറ്റ് ഉടന്‍ ലഭിക്കുകയാണെങ്കില്‍ നാട്ടിലേക്ക് കൊണ്ടു പോകും. താമസം നേരിട്ടാല്‍ അല്‍ ഐനില്‍ തന്നെ മറവു ചെയ്യുമെന്നും അല്‍ ഐന്‍ കെഎംസിസി നേതാക്കള്‍ അറിയിച്ചു.