അബുദാബി: കൊറോണയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച വന്ദേഭാരത് മിഷന് രണ്ടാം ഘട്ടം വിമാന സര്‍വീസ് ജൂണ്‍ 4ന് വ്യാഴാഴ്ച അവസാനിക്കും. അവസാന ദിവസമായ 4ന് ഗള്‍ഫ് നാടുകളില്‍നിന്നും 13 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുന്നത്.
ഇതില്‍ അബുദാബി – കോഴിക്കോട്, ദുബൈ – കൊച്ചി, തിരുവനന്തപുരം എന്നീ മൂന്നു വിമാനങ്ങള്‍ മാത്രമാണ് യുഎഇയില്നിന്നുള്ളത്. മൂന്നാം ഘട്ടത്തില്‍ വരുന്ന വിമാനത്തിലെങ്കിലും നാടണയണമെന്ന ആശയുമായി പതിനായിരങ്ങളാണ് ഇനിയും ഗള്‍ഫ് നാടുകളില്‍ കാത്തുകഴിയുന്നത്.
രണ്ടാംഘട്ടത്തില്‍ ഇതുവരെ അറപതിനായിത്തോളം പേരാണ് വിവിധ ഗള്‍ഫ് നാടുകളില്‍നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതില്‍ ഓരോ അഞ്ച് യാത്രക്കാരിലും ഒ രാള്‍ ദുബൈയില്നിന്നെന്ന തോതിലാണ് പ്രവാസികള്‍ മടങ്ങിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കെഎംസിസിയുടെ ആദ്യവിമാനത്തില്‍ നാടണയാന്‍ കഴിഞ്ഞതില്‍ നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ ആശ്വാസത്തിലാണ്.