ദുബൈ: ആലപ്പുഴ ഡിസിസിയുടെ ‘വീടണയാന്‍ നാടിന്റെ കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ ഇന്‍കാസ് ദുബൈ കമ്മിറ്റി നല്കുന്ന ഫ്ളൈറ്റ് ടിക്കറ്റുകളുടെ വിതരണം നടത്തി. വിസിറ്റ് വിസയില്‍ കുടുങ്ങിക്കിടക്കുന്നവരും രോഗികളുമായ അര്‍ഹതപ്പെട്ടവരെ സഹായിക്കാനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 31 ടിക്കറ്റുകള്‍ നല്‍കാനാണ് ഇന്‍കാസ് ദുബൈ-ആലപ്പുഴ കമ്മിറ്റിയുടെ തീരുമാനം. ടിക്കറ്റ് വിതരണ ചടങ്ങില്‍ ആലപ്പുഴ ജില്ലാ നേതാക്കളായ മോഹന്‍ ദാസ്, സി.എ ബിജു, സുജിത് മുഹമ്മദ്, അന്‍ഷാദ്, ഷൈജു ഡാനിയേല്‍, ബിനോയ്, ഖുറൈഷി ആലപ്പുഴ, ബിജു വര്‍ഗീസ്, ഷിജു പാറയില്‍ എന്നിവര്‍ സംബന്ധിച്ചു.