ടയറുകള്‍ക്ക് ബലമില്ലെങ്കില്‍ വാഹനം ഉള്ളിലാകും; പിന്നെ പിഴയും കറുത്ത പുള്ളികളും

153

അബുദാബി: ചൂട് കനത്തതോടെ വാഹനങ്ങളുടെ ടയറുകളുടെ കാര്യത്തില്‍ കര്‍ശന നിലപാടുമായി അബുദാബി പൊലിസ് രംഗത്തെത്തി.വാഹനങ്ങള്‍ക്ക് കാലപ്പഴക്കം ചെന്നതും തേയ്മാനം വന്നതുമായ ടയറുകള്‍ ഉപയോഗിക്കരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ചൂടുകാല ത്ത് ഇത്തരം ടയറുകളുടെ ഉപയോഗം മൂലം വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.
ടയറുകള്‍ പരിശോധിച്ചു കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പു വരുത്ത ണമെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് സേലം അല്‍ഷെഹി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.ടയറുകളുടെ അളവ്, താപനില, വഹിക്കാവുന്ന ഭാരം, ഉല്‍പ്പാദന വര്‍ഷം എന്നിവ പരിശോധിക്കുകയും നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കപ്പെടുകയും വേണം.
ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. പൊലീസ് പരിശോധനയില്‍ ടയറുകള്‍ കാലപ്പഴ ക്കം ചെന്നതോ തേയ്മാനം സംഭവിച്ചതോ ആണെന്ന് കണ്ടെത്തിയാല്‍ പിന്നെ വാഹനം കണ്ടുകെട്ടും. 500 ദിര്‍ഹം പിഴ ഈടാക്കുകയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റ് രേ ഖപ്പെടുത്തുകയും ചെയ്യും. കൂടാതെ ഒരാഴ്ചവരെ വാഹനം കണ്ടുകെട്ടുകയും ചെയ്യാമെ ന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തുന്ന ബോധവല്‍ക്കരണ പദ്ധതി യുടെ ഭാഗമായി അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ”സേഫ് സമ്മര്‍ ട്രാഫിക് കാമ്പെയ്ന്‍” എന്ന പേരില്‍ വിവിധ മാധ്യമങ്ങളിലൂടെയും ബോധവല്‍ക്കരണ കാമ്പയിന്‍ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.