കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയില്‍ ലൈവ് വീഡിയോ ഷോപ്പിംഗ് സേവനം ആരംഭിച്ചു

ഉപയോക്താക്കള്‍ക്ക് വീഡിയോ കോളിംഗ് സൗകര്യം ഉപയോഗപ്പെടുത്തി കല്യാണ്‍ ഷോറൂമില്‍ നിന്ന് ഷോപ്പിംഗ് നടത്താം

ദുബൈ: കല്യാണ്‍ ജൂവലേഴ്‌സ് ലൈവ് വീഡിയോ കോളിംഗ് സൗകര്യം ഉപയോഗപ്പെടുത്തി യുഎഇയിലെ വിവിധ മേഖലകളിലെ ഷോറൂമുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ഉപയോക്താക്കള്‍ക്ക് വളരെ സൗകര്യപ്രദമായി പ്രിയപ്പെട്ട കല്യാണ്‍ ഔട്‌ലെറ്റില്‍ നിന്ന് ആഭരണങ്ങള്‍ അടുത്തറിഞ്ഞ് വാങ്ങാമെന്നതാണ് മെച്ചം. വിര്‍ച്വല്‍ അപോയിന്റ്‌മെന്റിലൂടെ യുഎഇയിലെ മറ്റ് ഷോറൂമുകളില്‍ നിന്നുള്ള ആഭരണ ശേഖരവും കണ്ട് തെരഞ്ഞെടുക്കാം എന്നതാണ് ഈ പുതിയ സേവനത്തിന്റെ അധിക ഗുണം.
ഉപയോക്താക്കളുടെ ഷോപ്പിംഗ് താത്പര്യം തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയാണ് വിര്‍ച്വല്‍ അപോയിന്റ്‌മെന്റ് ലഭ്യമാക്കുന്നത് എന്നതിനാല്‍ ഉയര്‍ന്ന ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നു. നിശ്ചിത സമയത്ത് കല്യാണ്‍ ജൂവലേഴ്‌സിന്റെ പ്രതിനിധി ഉപയോക്താവിനെ വിളിച്ച് ലൈവായി ഷോപ്പിംഗിനായുള്ള ആഭരണങ്ങള്‍ ലഭ്യമാക്കും. കൂടാതെ, പണിക്കൂലിയില്‍ ഇളവ്, തെരഞ്ഞെടുത്ത ആഭരണങ്ങളുടെ കസ്റ്റമൈസേഷന്‍, എക്‌സ്പ്രസ് ഡെലിവറി, കോണ്ടാക്ട്‌ലെസ് പെയ്‌മെന്റ്, കാഷ് ഓണ്‍ ഡെലിവറി എന്നീ സൗകര്യങ്ങളും ഉപയോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ വീഡിയോ കോളിംഗ് സേവനത്തിന് തുടക്കത്തില്‍ തന്നെ ലഭിക്കുന്ന പ്രതികരണം അതിശയപ്പെടുത്തുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഒട്ടുമിക്ക ഉപയോക്താക്കളും സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരായതിനാല്‍ വളരെ എളുപ്പത്തില്‍ തന്നെ പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ട്. ഗോള്‍ഡ് ഷോപ്പിംഗ് ഇപ്പോഴും കുടുംബത്തിലെ കാര്യമായി തുടരുകയാണ്. അതുകൊണ്ടുതന്നെ, പുതിയ സേവനത്തിലൂടെ വളരെ എളുപ്പത്തില്‍ വിവിധ സ്ഥലങ്ങളിലുള്ള കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ഒരു കോളില്‍ കണക്ട് ചെയ്യാന്‍ സാധിക്കും. ലൈവ് കോളുകളില്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈവ് വീഡിയോ കോളിലൂടെ കല്യാണ്‍ ഷോറൂമിലെത്തിയ അതേ അനുഭവം തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. ആഭരണങ്ങളുടെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും ഉപയോക്താക്കള്‍ക്ക് കാണിച്ചു കൊടുക്കുകയും അതുവഴി അവരുടെ ആത്മവിശ്വാസവും വ്യക്തതയും വര്‍ധിപ്പിക്കുകയുമാണ് വീഡിയോ കോളിലൂടെ ചെയ്യുന്നത്.
ഡിജിറ്റലൈസേഷന്റെ ഇക്കാലത്ത് ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ രീതിയില്‍ വീഡിയോ കോളിലൂടെ ഷോപ്പിംഗ് നടത്തുന്നതിന് കല്യാണ്‍ ജൂവലേഴ്‌സ് സാങ്കേതിക സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. ജീവനക്കാര്‍ക്ക് വീഡിയോ കോളുകള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കി സാധാരണ സ്‌റ്റോറുകളിലെന്ന പോലെയുള്ള സേവനം ഉറപ്പു വരുത്തുകയാണ് കല്യാണ്‍ ജൂവലേഴ്‌സ്.