കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പില്‍ 25 വര്‍ഷം മുദരിസായും ഖാളിയായും സേവനം ചെയ്ത വിപി അബ്ദുല്‍ അസീസ് ഉസ്താദിന്റെ പേരില്‍ ശിഷ്യന്മാര് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിനു പണ്ഡിതനും വാഗ്മിയുമായ യഹ്യ ബാഖവി പുഴക്കരയെ തെരഞ്ഞെടുത്തു. മതപ്രബോധന രംഗത്തെ വേറിട്ട ശൈലിയും ലോക്ക്ഡൗണ്‍ കാലത്തെ സോഷ്യല്‍ മീഡിയയിലെ മത വിജ്ഞാന സദസുകളിലെ സജീവഇടപെടലുകളും പരിഗണിച്ചാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഈദ് മെഹ്ഫില്‍ വാട്സ്ആപ് ഗ്രൂപ്പില്‍ നടന്ന പരിപാടിയില്‍ മസ്കറ്റ് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി പിപി മുജീബ് റഹ്മാന് മൗലവി പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു.
മഹല്ല് ഖത്തീബ് അബ്ദുല്‍ ഖാദര്‍ ഫലാഹി. അബൂബക്കര്‍, നസീര്‍ മൂരിയാട്, റഫീഖ് ചിറ്റാരിപ്പറമ്പ്, നൗഷാദ് കാക്കേരി, യൂസുഫ് നിസാമി, മുജീബ് മുഴക്കുന്ന്, മുനീര്‍, നാസര്‍, ജാഫര്‍, മന്‍സൂര്‍, റഹീസ്, നൗഫല്‍, റജില്‍ സംസാരിച്ചു.