മഫ്‌റഖില്‍ വെയര്‍ഹൗസിന് തീപിടിച്ചു; ആളപായമില്ല, മുന്‍കരുതല്‍ അനിവാര്യം: പൊലീസ്

    അബുദാബി: അബുദാബി മഫ്‌റഖ് വ്യവസായ നഗരിയില്‍ വെയര്‍ഹൗസിന് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ വിവരമെത്തിയ ഉടന്‍ കുതിച്ചെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.
    വ്യവസായ നഗരിയിലെ ഉല്‍പ്പാദന കേന്ദ്രങ്ങളും വെയര്‍ഹൗസുകളും അത്യധികം സൂക്ഷ്മത പാലിക്കണമെന്നും തീപിടിത്ത സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    അധികൃതരുടെ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്നും വിവിധ വസ്തുക്കള്‍ സൂക്ഷിക്കുന്നത് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അഗ്നിശമന ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരന്തരം ഉറപ്പു വരുത്തണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.