പുല്പള്ളി: വീടിനു സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. പുല്പള്ളി കദവാക്കുന്ന് ബസവന്‍കൊല്ലി കോളനിയിലെ മാധവദാസിന്റെ മകന് ശിവകുമാര്‍ (23) നെയാണ് കടുവ ഭക്ഷിച്ചത്. ശരീരാവശിഷ്ടങ്ങള്‍ തിരച്ചിലില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്കാണ് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയത്. രാത്രി യും തിരിച്ചെത്തിയില്ല. ബുധനാഴ്ചവനത്തില് തിരച്ചില്‍ നടത്തി. ഇതിനിടെ മരത്തില്‍ കത്തി കൊത്തിയനിലയിലും സമീപം ചെരിപ്പും പഴ്സും ചോരപ്പാടുകളും കണ്ടെത്തി. വനപാലകരും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മ: ജാനകി. സഹോദരി: മഞ്ജു.