യാഹു ഹാജി: അശരണര്‍ക്ക് ആശ്വാസമേകിയ ജനസേവകന്‍

സി.എം യാഹു ഹാജി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഒരു ചടങ്ങിനിടെ ഹസ്തദാനം ചെയ്യുന്നു (ഫയല്‍ ചിത്രം)

താനാളൂര്‍: അശരണര്‍ക്ക് ആശ്വാസമേ കിയ നേതാവിനെയാണ് യാഹു ഹാജിയിലൂടെ താനാളൂരിന് നഷ്ടമായത്. മത, സാമൂഹിക, രാഷ്ട്രീയ, ബിസിനസ് മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ചാട്ടുമുക്കില്‍ യാഖൂബ് എന്ന യാഹു ഹാജിയുടെ ബിസിനസ് മേഖലക്ക് തുക്കം കുറിച്ചത് സഊദിയിലാണ്. ജീവിതം പച്ചപിടിപ്പിക്കുന്നതില്‍ ഏറെ ത്യാഗം സഹിച്ചു. റിയാദില്‍ ബദിയ്യ കമ്പനിയില്‍ കുറഞ്ഞ ശമ്പളത്തിന് ജോലിയിലേര്‍പ്പെട്ട ഹാജി പിന്നീട് ഈ ജോലി വിട്ട് ബിസിനസ് മേഖലയിലേക്ക് കടന്നതോടെ നാട്ടിലും വിദേശത്തും ഒട്ടേറെ സ്ഥാപനങ്ങളുടെ ഉടമായായി. തന്റെ സാമ്പത്തിക രംഗത്തെ വളര്‍ച്ച സമൂഹത്തിനും സമുദായത്തിനും ഗുണകരമായി മാറ്റുന്നതില്‍ ശ്രദ്ധിച്ചു. മത സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും അകമഴിഞ്ഞ് സഹായിച്ചു. തിരൂരിലെ സിറ്റി ഹോസ്പ്പിറ്റലിന്റെ മാനേജിങ് പാര്‍ട്ണറായ ഹാജി, നിരവധി പേരുടെ ജീവിതം പച്ചപിടിക്കുന്നതിന് കാര ണമായി. കെ.എം.സി.സി ദേശീയ ഭാരവാഹിയായി മാറിയ അദ്ദേഹം റിയാദില്‍ കെ.എം.സി.സി രൂപീകരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. കരിപ്പൂര്‍ വിമാന ത്താവളത്തിന്റെ വികസനത്തി ല്‍ പങ്കുവഹിച്ച യാഹു ഹാജി എയര്‍പോര്‍ട്ടിന്റെ ഫണ്ട് ശേഖരണത്തില്‍ ആദ്യ സംഭാവന നല്‍കി തുടക്കം കുറിച്ചു. യാഹു ഹാജിയുടെ സേവന മനസ്‌കതയെക്കുറിച്ച് ചന്ദ്രിക മുന്‍ പത്രാധി പര്‍ പ്രഫ. മങ്കട അസീസ് മൗലവി, ‘എന്റെ സഊദി കാഴ്ച്ചകള്‍’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിനും യു.ഡി.ഫിനും കരുത്തു പകരുന്ന സാന്നിധ്യമാ യിരന്നു യാഹു ഹാജി. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം കാണിച്ച സ്‌നേഹ സമീപനം മാതൃകയാണ്. താനാളൂര്‍ വട്ടത്താണിയില്‍ തന്റെ സ്ഥാപനമായ ചാട്ടുമുക്കില്‍ ഹോളോബ്രിക്‌സിനോട് ചേര്‍ന്ന് പള്ളി നിര്‍മിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഒരു വര്‍ഷം മുമ്പാണ് പൂവണിഞ്ഞത്. സമൂഹത്തിനും പ്രസ്ഥാനത്തിനും ഏറെ സംഭാവനകളര്‍പ്പിച്ച ജനസേവകന്റെ സംശുദ്ധ ജീവിതവും മാതൃകാ പ്രവര്‍ത്തനങ്ങളും മരിക്കാത്ത ഓര്‍മകളായി തിളങ്ങി നില്‍ക്കും.

ധന്യമായ ജീവിതത്തിനുടമ: തങ്ങള്‍
താനാളൂര്‍: അന്തരിച്ച പ്രമുഖ വ്യാപാരിയും മുസ്‌ലിംലീഗിന്റെ അഭ്യുദയകാംക്ഷിയുമായ സി.എം യാഹു ഹാജി ധന്യമായ ജീവിതത്തിന്റെ ഉടമയും മാതൃകായോഗ്യവുമായിരുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട,് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യാഹു ഹാജിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ സമാശ്വസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യാഹു ഹാജി, കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി വന്ന ധര്‍മ്മശീലനായിരുന്നുവെന്നും തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.പി.വി അബ്ദുല്‍ വഹാബ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,ഡോ. എം.കെ മുനീര്‍ എം.എല്‍.എ അനുശോചനം രേഖപ്പെടുത്തി.