കാഞ്ഞങ്ങാട് നഗരം യൂത്ത് ലീഗ് അണു വിമുക്തമാക്കി

യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന്‍ പരിസരം കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കുന്നു

കാഞ്ഞങ്ങാട്: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി കാഞ്ഞങ്ങാട് നഗരവും പരിസരവും അണുവിമുക്തമാക്കി. പുതിയ കോട്ട ബസ് സ്റ്റോപ്പ്, മിനി സിവില്‍ സ്റ്റേഷന്‍, കാഞ്ഞങ്ങാട് നഗരസഭാ, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അണുവിമുക്തമാക്കിയത്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വസീം പടന്നക്കാട്, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് റമീസ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കല്ലൂരാവി, ട്രഷറര്‍ സലാം മീനാപ്പീസ്, സാദിഖ് പടിഞ്ഞാര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയില്‍ സിഎംമൊയ്ദീന്‍ കുഞ്ഞി പീടികയില്‍ പതാക ഉയര്‍ത്തി. ബഷീര്‍ ചിത്താരി, സികെഇര്‍ഷാദ്,സമീല്‍ റൈറ്റര്‍,ഹാരിസ് ചിത്താരി,റാഫി തായല്‍, ആരിഫ് തായല്‍,നസീര്‍ തായല്‍ പങ്കെടുത്തു