അബുദാബി എമിറേറ്റില്‍ 15 പള്ളികളുടെ വിപുലീകരണം ആരംഭിച്ചു

15

അബുദാബി: അബുദാബി എമിറേറ്റില്‍ 15 പള്ളികളുടെ വിപുലീകരണം ആരംഭിച്ചു. 45 ദശലക്ഷം ദിര്‍ഹം ചെലവില്‍ പുനര്‍നിര്‍മ്മിക്കുന്ന പള്ളികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗ ത്തിന്റെയും മോഡേണ്‍ പ്രോപ്പര്‍ട്ടീസിന്റെയും സഹകരണത്തോടെയാണ് ഇതിന്റെ പ്രവ ര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
20 പള്ളികളാണ് നിര്‍മ്മാണ പട്ടികയില്‍ ഉള്ളതെങ്കിലും അഞ്ചുപള്ളികള്‍ ഇക്കഴിഞ്ഞ റമദാനില്‍ ഇസ്ലാമിക് അഫയേഴ്‌സ് വിഭാഗം പ്രാര്‍ത്ഥനക്ക് നല്‍കിയിരുന്നു. അവശേഷി ക്കുന്ന 15ല്‍ അബുദാബി 7, അല്‍ഐന്‍ 5, അല്‍ദഫ്‌റ റീജ്യന്‍ 3 എന്നിങ്ങനെയാണ് നി ര്‍മ്മാണം നടക്കുന്നത്.
അബുദാബി 2928, അല്‍ഐന്‍ 2,162, അല്‍ദഫ്‌റ 1,244 എന്നിങ്ങനെ മൊത്തം 6,334 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. കൂടാതെ മോഡേണ്‍ പ്രോപ്പര്‍ ട്ടീസ് അബുദാബിയിലെ റിയാദ് സിറ്റിയില്‍ 2000 പേര്‍ക്ക് നമസ്‌കരിക്കാവുന്ന അഞ്ചു താല്‍ക്കാലിക പള്ളികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.