സഊദിയില്‍ മരണം 2017; രോഗബാധ 217,108 പേര്‍ക്ക്, രോഗമുക്തി ഒന്നര ലക്ഷം കവിഞ്ഞു

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് 19 ബാധ മൂലം മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇന്നലെ 49 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ഇതു വരെ മരിച്ചവരുടെ എണ്ണം 2017 ആയി. രോഗ ബാധിതരുടെ എണ്ണവും കഴിഞ്ഞ ദിവസം രണ്ട് ലക്ഷം കടന്നിരുന്നു. ഇന്ന് 3,392 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 217,108 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയത് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ സഊദി സ്വീകരിക്കുന്ന ജാഗ്രതയുടെ പ്രതിഫലനമാണ്. ഇതു വരെ രോഗശമനമുണ്ടായത് 154,839 പേര്‍ക്കാണ്. 60,252 രാജ്യത്തെ വിവിധ ആസ്പത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 2,268 പേര്‍ ഗുരുതരാവസ്ഥയിലാണ്. 199 നഗരങ്ങളില്‍ ഇതു വരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20,18,657 ടെസ്റ്റുകള്‍ ഇതിനകം പൂര്‍ത്തിയാക്കി.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്: റിയാദ് 308, താഇഫ് 246, മദീന 232, ജിദ്ദ 227, ദമ്മാം 219, ഖതീഫ് 141, മക്ക 132, ഖമീസ് മുശൈത്ത് 124, ഹാഇല്‍ 109, ഹുഫൂഫ് 106, നജ്‌റാന്‍ 102, ബുറൈദ 99, അല്‍മുബറസ് 90, ഉനൈസ 86, മഹായില്‍ അസീര്‍ 74, അബഹ 73, തബൂക് 56, യാമ്പു 51, ദഹ്‌റാന്‍ 46, ഉഹദ് റുഫൈദ 45, ബിശ 45, ജുബൈല്‍ 39, ഹഫര്‍ അല്‍ബാതിന്‍ 35, അല്‍കോബാര്‍ 32, വാദി ബിന്‍ ഹശ്ബല്‍ 31, അബു അരീശ് 29, അല്‍ഖര്‍ജ് 28, മിദ്‌നബ് 27, റാനിയ 25, അല്‍റാസ് 19, ശറൂറ 19, സറത് ഉബൈദ 18, ബഖാ 16, ബെയ്ശ് 16, വാദി ദവാസിര്‍ 15, അല്‍ഉയൂന്‍ 14, റജാല്‍ അല്‍മ 14, സാംത 13, ഹുറൈമല 13, ഉയൂന്‍ അല്‍ജവ 12, അല്‍ബത്ഹ 11, തുര്‍ബ 10, അല്‍ശംലി 10, ഹോത സുധീര്‍ 10, തത്‌ലീസ് 9, സല്‍വ 9, അറാര്‍ 9, അല്‍ജഫര്‍ 8, സകാക 8 സബാരിക് 8, ഹോത ബനീ തമീം 8, റിയാദല്‍ ഖബ്‌റ 7, ഖുന്‍ഫുദ 7, ഉമ്മുല്‍ ദൗം 7, അല്‍മജാരിദ 7, തബാല 7, താര്‍ 7, അല്‍ഖുവയ 7, മന്‍ദഖ് 6, അല്‍മഹാനി 6, തദ്‌റാന്‍ അല്‍ജുനൂബ് 6, നാരിയ 6, റാസ്തനൂറ 6, അല്‍ഐദാബി 6, ജിസാന്‍ 6, ഖൈബര്‍ 5, ഖിയ 5, അല്‍ബശായര്‍ 5, ഖഫ്ജി 5, സഫുവ 5, ഖുലൈസ് 5, ഹബോന 5, മജ്മ 5, മുസാഹ്മിയ 5, തമീര്‍ 5, അല്‍ഐസ് 4, അല്‍സഹന്‍ 4, അല്‍മദ 4, ബഖീഖ് 4, അല്‍ശിനാന്‍ 4, അല്ലൈത് 4, അല്‍റാഇന്‍ 4, അല്‍ഖുറ 3, മഹദ് അല്‍ദഹബ് 3, ബുഖൈരിയ 3, ഖുസൈബ 3, അല്‍ബറക് 3, അല്‍ഹര്‍ജ 3, സബിയ 3, സുല്‍ഫി 3, റമാഹ് 3, റുവൈദ അല്‍അര്‍ദ് 3, ദേബ 3, അല്‍ബാഹ, ബല്‍ജുര്‍ശി, ഖുല്‍വ, തബര്‍ജല്‍, അല്‍ഹംന, അല്‍അസിയ, നംറ, അല്‍ഖുംറ, അല്‍ഖഹ്മ, ബല്ലസ്മര്‍, അല്‍ഗസാല, മൗഖക്, അല്‍ദര്‍ബ്, അല്‍ദായര്‍, അല്‍ഹുറത്, ഫറസാന്‍, റഫ്ഹ, അല്‍ദിലം, ശഖ്‌റ, താദിഖ്, വതീലാന്‍, അല്‍വജ (2 കേസ് വീതം), അഖീഖ്, മഖുവ, ഹനാകിയ, അല്‍ബദ, നബ്ഹാനിയ, ഖുറയാത്ത്, അല്‍ഖൂസ്, മുദൈലിഫ്, തുറൈബാന്‍, അല്‍ഫര്‍ശ, മലീജ ഉറൈറ, ഖുസൈമ, സുലൈമി, അല്‍ആര്‍ദ, ദമദ്, ഫൈഫ, യദാമ, ദര്‍ഇയ, ദവാദ്മി എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.