2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോൾ മത്സരം തീയതി ഫിഫ പ്രഖ്യാപിച്ചു

2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സര തീയതി ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് കലാശപ്പോര്. ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുക.ലോകകപ്പിന്റെ 22-ാം പതിപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളുന്നത്. അറബ് ലോകത്ത് മുസ്‌ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരിക്കും ഇത്. 2002 ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂര്‍ണമെന്റിന് ശേഷം ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. മാത്രമല്ല 32 ടീമുകള്‍ ഉള്‍പ്പെടുന്ന അവസാന ടൂര്‍ണമെന്റുമായിരിക്കും ഇത്.ഖത്തറിലേക്കെത്തുന്ന 32 ടീമുകള്‍ ആരൊക്കെയെന്ന് നിശ്ചയിക്കാനുള്ള യോഗ്യതാ മത്സരങ്ങളുടെ പുതിയ റൌണ്ടുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുന്നു. ടിക്കറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ കായിക പ്രേമികളെ അറിയിക്കുമെന്നും ഫിഫ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി