ദുബൈ: ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട് കൊച്ചിയില്‍ എത്തി.
ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയില്‍ വന്ന് കുടുങ്ങിയവര്‍ എന്നിവരുള്‍പ്പെടെ 220 യാത്രക്കാര്‍ ഉണ്ടായിരുന്നു.
അറുപതോളം യാത്രക്കാരെ സൗജന്യമായും നിരവധി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കിലുമാണ് യാത്ര ക്രമീകരിച്ചത്. യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ കവചം ഉള്‍പ്പെട്ട കിറ്റും ഭക്ഷണവും നല്‍കി.
യാത്രാ സംബന്ധമായ ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി ഫാ. നൈനാന്‍ ഫിലിപ് പനക്കാമറ്റം, സഹ വികാരി ഫാ.സിബു തോമസ്, ട്രസ്റ്റി സുനില്‍ സി.ബേബി, സെക്രട്ടറി ബാബു കുരുവിള മണത്ര, ജോ.ട്രസ്റ്റി പി.ജെ ഫിലിപ്, ജോ.സെക്രട്ടറി ജോസഫ് വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ദുബൈ എകണോമിക് കൗണ്‍സില്‍ അംഗം അബ്ദുള്ള അല്‍ സുവൈദി, ഇടവക മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ റെജി മാത്യു, മാത്യു.എം ജോര്‍ജ്, ബ്യൂട്ടി പ്രസാദ്, എബ്രഹാം പി.എ, മറ്റു മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, കോസ്‌മോ ട്രാവല്‍സ് സിഇഒ ജമാല്‍ അബ്ദുന്നാസര്‍, കോര്‍പറേറ്റ് മാനേജര്‍ മനോജ് ഡാനിയേല്‍ തോമസ് നേതൃത്വം നല്‍കി.
കോവിഡ് 19 വ്യാപനത്തിന്റെ പ്രതിസന്ധി ആരംഭിച്ചപ്പോള്‍ മുതല്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി സാധാരണക്കാരെ സഹായിക്കാന്‍ ഇടവകക്ക് കഴിയുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചാര്‍ട്ടേഡ് വിമാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് അനുമതി നല്‍കിയ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിനം കേരള ഗമണ്‍മെന്റിനും പ്രത്യേകം നന്ദി അറിയിച്ചു.