272 പേര്‍ക്ക് കോവിഡ്; 68 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ

14

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയാണ് മുന്നില്‍. തിരുവനന്തപുരം-54 , പാലക്കാട് -29 , എറണാകുളം – 21 , കണ്ണൂര്‍ – 19 , ആലപ്പുഴ – 18 , കോഴിക്കോട് – 15 , കാസര്‍ഗോഡ്- 13 , പത്തനംതിട്ട – 12 , കൊല്ലം – 11 , തൃശൂര്‍ – 10 , കോട്ടയം, വയനാട് – 3 പേര്‍ വീതം, ഇടുക്കി-1 എന്നിങ്ങനെയാണ് ജില്ലതലത്തിലെ കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സഊദി അറേബ്യ- 76, യു.എ.ഇ.- 26, ഖത്തര്‍- 21, കുവൈറ്റ്- 13, ഒമാന്‍- 13, ബഹറിന്‍- 5, കിര്‍ഗിസ്ഥാന്‍-1, നൈജീരിയ- 1, ദക്ഷിണ ആഫ്രിക്ക- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 13, തമിഴ്നാട്- 7, മഹാരാഷ്ട്ര- 4, ഡല്‍ഹി- 4, തെലുങ്കാന- 4, ഉത്തര്‍പ്രദേശ് 2, പശ്ചിമബംഗാള്‍- 1, ഛത്തീസ്ഘട്ട്- 1, ആന്ധ്രാപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം- 42 , എറണാകുളം, മലപ്പുറം-11, ആലപ്പുഴ-3 , പാലക്കാട് -1 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് – 23 , എറണാകുളം (പാലക്കാട്-1, മലപ്പുറം-1) 20 , പത്തനംതിട്ട 19 , മലപ്പുറം 10 , കണ്ണൂര്‍ (കാസറഗോഡ്-1) 9 , കൊല്ലം, തൃശൂര്‍, കോഴിക്കോട് (വയനാട്-1) 6 പേരുടെ വീതവും, ആലപ്പുഴ 4 , തിരുവനന്തപുരം (കൊല്ലം-10), വയനാട് 3 , കോട്ടയം, ഇടുക്കി ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്നലെ നെഗറ്റീവ് ആയത്. ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,86,576 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്നലെ 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കൊല്ലം കരുനാഗപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടക 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 169 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.