യുഎഇ 35 ലക്ഷം കൊറോണ പരിശോധന നടത്തി; 2 മാസത്തിനകം 20 ലക്ഷം കൂടി

61

അബുദാബി: അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു.
രാജ്യത്ത് നിന്നും കോവിഡ് 19 പൂര്‍ണമായും തുടച്ചു നീക്കുന്നതുവരെ ആരോഗ്യ മേഖലയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഓരോ പ്രദേശങ്ങളും കണിശമായ പരിശോധനയിലാണ്. യുഎഇയില്‍ ഇതിനകം 35 ലക്ഷം കോവിഡ് 19 പരിശോധന നടത്തുകയുണ്ടായി.
ദശലക്ഷത്തില്‍ 353,834 പേര്‍ എന്ന തോതിലാണ് യുഎഇയില്‍ പരിശോധന നടന്നത്. അമേരിക്കയില്‍ ഇത് 113,648 മാത്രമാണ്. ഇന്ത്യയില്‍ 7224 പേരുമാണ്.