ഇന്ത്യയിലേക്ക് മടങ്ങിയത് 4.45 ലക്ഷം പ്രവാസികള്‍

    62

    അബുദാബി: കോവിഡ് 19നെ തുടര്‍ന്ന് യാത്രാക്‌ളേശം അനുഭവിച്ചിരുന്ന പ്രവാസികളില്‍ 445,000 പേരെ ഇതു വരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
    190,000 പേരെ കൊണ്ടുവരാനുള്ള പദ്ധതിയാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കി പ്രവാസികളെ നാട്ടിലെത്തിക്കുകയായിരുന്നു. 170,000 പേര്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ-എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലും 275,000 പേര്‍ വിവിധ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലുമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
    മെയ് 6നാണ് ആദ്യമായി പ്രവാസികളെ തിരികെ കൊണ്ടുവരുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളെക്കാള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നിരക്ക് കൂടുതലായിരുന്നുവെങ്കിലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൂടുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഏറെ ഉപകാരപ്രദമായി.