ഭക്ഷ്യോല്‍പ്പാദന പര്യാപ്തത: 4500 കറവപ്പശുക്കളെത്തി

അബുദാബി: രാജ്യത്ത് ഭക്ഷ്യോല്‍പ്പാദന കാര്യത്തില്‍ പരമാവധി സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി പാല്‍ ഉല്‍പാദനത്തിനുള്ള ഏറ്റവും മി കച്ച ഇനങ്ങളിലൊന്നായ 4,500 ഹോള്‍സ്റ്റീന്‍ പശുക്കള്‍ എത്തി. ഉറുഗ്വേ റിപ്പബ്ലിക്കില്‍ നിന്നുള്ള മികച്ച ഇനം പശുക്കളെയും വഹിച്ച കപ്പല്‍ ഖലീഫ തുറമുഖത്താണ് എത്തി യത്.
ഫെഡറല്‍ – പ്രാദേശിക സര്‍ക്കാറുകളുടെയും അന്താരാഷ്ട്ര കമ്പനികളുടെയും സഹ കരണത്തോടെ റെക്കോര്‍ഡ് വേഗതയിലാണ് പശുക്കളെ അബുദാബിയില്‍ എത്തിച്ചത്. കാലാവസ്ഥാ വ്യതിയാന – പരിസ്ഥിതി മന്ത്രാലയങ്ങള്‍, ഭക്ഷ്യസുരക്ഷാ വിഭാഗം, ഖലീ ഫ തുറമുഖം, അബുദാബി പോലീസ്, ഗ്ലാഡിനോര്‍ കമ്പനി, എമി റേറ്റ്‌സ് ഫ്യൂച്ചര്‍ കോ അല്‍ഐന്‍ എന്നിവയുടെ മേല്‍നോട്ടത്തിലും പരിപാലനത്തി ലുമാണ് ഇവയുടെ പരിപാലനവും തുടര്‍കാര്യങ്ങളും നിര്‍വ്വഹിക്കുക.
പ്രാദേശിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും യുഎഇയിലെ എല്ലാ വിപണികളിലും സ്ഥാ പിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച നടപടിയാ ണ് ആദ്യത്തെ ഹോള്‍സ്‌റ്റൈന്‍ ഇനങ്ങളെ ഇറക്കുമതി ചെയ്തിട്ടുള്ളത്.
ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയും കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കന്നുകാലികള്‍ക്കുള്ള ലബോറട്ടറി പരിശോധന കള്‍ നടത്തിയശേഷമാണ് എമിറേറ്റ്‌സ് ഫ്യൂച്ചര്‍ കമ്പനി ഇറക്കുമതി നടപടികള്‍ പൂര്‍ത്തി യാക്കിയത്.