44,000 പരിശോധന: യുഎഇയില്‍ 532 പുതിയ രോഗികള്‍

47

അബുദാബി: യുഎഇയില്‍ ചൊവ്വാഴ്ച 44,000 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതില്‍ 532 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഇതു വരെ 52,600 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടു മരണമാണ് സ്ഥിരീകരിച്ചത്. 993 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതു വരെ 326 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്. 41,714 പേര്‍ക്കാണ് ഇതു വരെ രോഗം മാറിയത്.