അബുദാബി: കോവിഡ് 19 നെത്തുടര്‍ന്ന് വിവിധ വിദേശരാജ്യങ്ങളില്‍നിന്നും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെട്ടവരില്‍ എട്ടുലക്ഷം പേരെ തിരികെയെത്തിച്ചതായി ഇന്ത്യ വ്യക്തമാക്കി.
മെയ് ആറുമുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും പേരെ തിരികെയെത്തിച്ചിട്ടുള്ളത്. 53 രാജ്യങ്ങളില്‍നിന്നായി 270,000പേരാണ് വിമാനമാര്‍ഗ്ഗം നാട്ടിലെത്തിയതെന്ന് വ്യോമയാനവകുപ്പ് മന്ത്രി ഹര്‍ദീപ്‌സിംഗ് പുരി വ്യക്തമാക്കി. വന്ദേഭാരതിന്റെ അഞ്ചാംഘട്ടം ആഗസ്ത് ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹംപറഞ്ഞു.