കേരളത്തില്‍ എത്തിയത് 94,085 പ്രവാസികള്‍

66

അബുദാബി: മെയ് ആദ്യ വാരം പുനരാരംഭിച്ച വിമാന സര്‍വീസുകളുടെ ജൂലൈ മൂന്നു വരെയുള്ള കണക്കനുസരിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി 94,085 പ്രവാസികളാണ് കേരളത്തില്‍ മടങ്ങിയെത്തിയത്.
ലോക രാജ്യങ്ങളില്‍ കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് പ്രയാസത്തിലായ പ്രവാസികളെ തിരികെ എത്തിക്കാനായി വന്ദേ ഭാരത് മിഷന്റെ ഭാഗമായ എയര്‍ ഇന്ത്യ-എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്, വിവിധ സംഘനടകളുടെയും സ്വകാര്യ കമ്പനികളുടെയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയിലാണ് ഇത്രയും പേര്‍ കേരളത്തിലെത്തിയത്.
യഥാക്രമം യുപി, ബിഹാര്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങള്‍.