പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വിശ്വാസിക്ക് കഴിയും: ആസിഫ് ദാരിമി

64

അബുദാബി: പ്രപഞ്ച നാഥനായ അള്ളാഹുവില്‍ ഭരമേല്‍പ്പിക്കുന്നതിലൂടെ അഥവാ തവക്കുലാക്കുന്നതിലൂടെ
ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ വിശ്വാസിക്ക് കഴിയുമെന്നും, ഒരു വിശ്വാസിക്ക് ഈ ലോകത്ത് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ഹറാമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഏകനായ നാഥനില്‍ ഭരമേല്‍പ്പിക്കാനുള്ള കരുത്ത് ഇല്ലാതെയാകുമ്പോഴാണെന്നും ഉസ്താദ് ആസിഫ് ദാരിമി പുളിക്കല്‍ അഭിപ്രായപ്പെട്ടു. എസ്‌കെഎസ്എസ്എഫ് അബുദാബി-വടകര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ‘തവക്കുല്‍: പ്രതിസന്ധിയില്‍ വിശ്വാസിയുടെ കരുത്ത്’ എന്ന സൂം കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉസ്താദ് കുഞ്ഞബ്ദുള്ള ദാരിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി എസ്‌കെഎസ്എസ്എഫ് അബുദാബി-കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ സലാം റഹ്മാനി ജീലാനി ഉദ്ഘാടനം ചെയ്തു. ഏരിയ സീനിയര്‍ വൈസ് പ്രസിഡണ്ട് അസ്മര്‍ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് അബുദാബി സ്റ്റേറ്റ് ജന.സെക്രട്ടറി അഡ്വ. ഷറഫുദ്ദീന്‍, വൈസ് പ്രസിഡണ്ട് ഷാഫി വെട്ടിക്കാട്ടിരി, കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി ബാസിത് കായക്കണ്ടി, എസ്‌കെഎസ്എസ്എഫ് ജില്ലാ ജന.സെക്രട്ടറി പി.ഇബ്രാഹിം പാറന്നൂര്‍, മുഹമ്മദ് മാടോത്ത്, ട്രെയിനര്‍മാരായ ജാഫര്‍ മണിമല, ജാഫര്‍ ഫാറൂഖി വേളം, അഷ്‌റഫ് നജാത്, നവാസ് കടമേരി, ഷമീര്‍ തോടന്നൂര്‍, ഷറഫുദ്ദീന്‍ കടമേരി, ഷൗക്കത്ത് ദാരിമി ആശംസ നേര്‍ന്നു. ഏരിയാ ജന.സെക്രട്ടറി ഷബിനാസ് കുനിങ്ങാട് സ്വാഗതവും ട്രഷറര്‍ ഹംസ വേളം നന്ദിയും പറഞ്ഞു.