അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ഭച്ചനും കൊവിഡ് സ്ഥിരീകരിച്ചു.

11

ഇതിഹാസ താരം അമിതാഭ് ബച്ചന് പിന്നാലെ മകൻ അഭിഷേക് ഭച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് മാറിയെന്ന് അമിതാഭ് ബച്ചൻ നേരത്തെ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

ആശുപത്രിക്കാര്‍ അധികൃതകരെ അറിയിക്കും. കുടുംബവും സ്റ്റാഫും ടെസ്റ്റിന് വിധേയരായതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വന്ന പരിശോധന ഫലത്തിലാണ് അഭിഷേകിനും കൊവിഡ് സ്ഥിരീകരിച്ചത്.

താനുമായി 10 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റിന് വിധേയരാകണമെന്നും അമിതാഭ് ബച്ചൻ അഭ്യര്‍ഥിച്ചു. [അമിതാബ് ബച്ചന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും വിലേ പാർലെയിലെ നാനാവതി ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു.

‘നേരത്തെ നടത്തിയ പരിശോധനയിൽ അച്ഛന്റെയും തന്റെ പരിശോധനാ ഫലം കൊവിഡ് പോസറ്റീവാണ്. ഇരുവർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗികമായി അറിയിക്കേണ്ട അധികൃതരെയും കുടുംബത്തെയും വിവരം അറിയിച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരെയെല്ലാം ടെസ്റ്റ് ചെയ്ത് വരികയാണ്. . ആരും പരിഭ്രാന്തരാകരുത്’- എന്ന് അഭിഷേക് ട്വീറ്റ് ചെയ്തു.