മുഴുവന്‍ എ പ്ലസ് നേടിയ അബുദാബി മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ശ്രദ്ധേയമായി

????????????????????????????????????

അബുദാബി: കേരള സിലബസ് പ്ലസ് ടു പരീക്ഷയില്‍ അബുദാബി മോഡല്‍ സ്‌കൂളി ല്‍ നിന്ന് പത്തു കുട്ടികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചത്. ഇതില്‍ ഒമ്പതുപേരും പെണ്‍കുട്ടികളാണ് എന്നത് ശ്രദ്ധേയമായി. പഠനത്തില്‍ പെണ്‍കുട്ടികള്‍ പ്രവാസ ലോകത്തും ആണ്‍കുട്ടികളേക്കാള്‍ മുന്നിലാണെന്ന് ഇത് വ്യക്തമാക്കുന്നു.
സയന്‍സ് വിഭാഗത്തില്‍ നഹല നൗഷാദ് 1185, ഹുസ്‌ന യൂസുഫ് 1178, ഖദീജ ജാഷിം 1172, റിന്‍ഷി ഇബ്രാഹിം 1156, ഫിസ ഷാനവാസ് 1144, കൊമേഴ്‌സില്‍ 1180 തഹാനിയ സക്കീര്‍ 1180, ലിയാന റിയാസ് 1167, ദേവിക കെടി 1134, ഹനാന്‍ റസാഖ് 1130 എന്നിവര്‍ മികച്ച വിജയം കൈവരിച്ചു.