സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    23

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇ ഫയലിങ് സംവിധാനം വഴിയാണ് സ്വപ്‌ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജസ്റ്റിസ് അശോക് മേനോന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേസ് പരിഗണിക്കും. കസ്റ്റംസ് ആരോപിക്കുന്ന സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ വിചാരണ ചെയ്യുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.