എയര്‍അറേബ്യ അബുദാബി സര്‍വീസ് ആരംഭിച്ചു

127

അബുദാബി: എയര്‍അറേബ്യ അബുദാബി സര്‍വീസ് ആരംഭിച്ചു. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍അറേബ്യ ഇത്തിഹാദ് എയര്‍വേസിന്റെ നേതൃത്വത്തിലാണ് അബുദാബിയില്‍നിന്നും വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
എയര്‍അറേബ്യ അബുദാബി എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഈജിപ്തിലെ അലക്‌സാണ്ടറിയയിലേക്കാണ് ചൊവ്വാഴ്ച സര്‍വീസ് ആരംഭിച്ചത്. കുറഞ്ഞ നിരക്കില്‍ വിവിധ നഗരങ്ങളിലേക്ക് എയര്‍അറേബ്യ അബുദാബി സര്‍വീസ് നടത്തും.