അക്കാഫ് കലാമേള: ലോഗോ പുറത്തിറക്കി

24
ഫോട്ടോ: അക്കാഫ് കലാമേളയുടെ ലോഗോ പ്രകാശനം മിഥുന്‍ രമേശിന് ലോഗോയുടെ മാതൃക നല്‍കി വേണു കുന്നപ്പിള്ളി നിര്‍വഹിച്ചപ്പോള്‍. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഷാഹുല്‍ ഹമീദ്, ചാള്‍സ് പോള്‍, വി.എസ് ബിജുകുമാര്‍, അനൂപ് അനില്‍ ദേവന്‍, കോശി ഇടിക്കുള, മനോജ്.കെ.വി, ജൂലിന്‍ ബെന്‍സി, അന്നു പ്രമോദ്, ശ്രീജ സമീപം

ദുബൈ: മഹാമാരിയുടെ പിടിയില്‍ നിന്ന് ഗള്‍ഫ് തിരിച്ചു വരുന്നതിന്റെ ഭാഗമായി യുഎഇ സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കലാലയ പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അക്കാഫ് ഒരുക്കുന്ന കലാമേളയുടെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. ‘മാമാങ്കം’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനും കഴിഞ്ഞ ദിവസങ്ങളില്‍ 185 യാത്രക്കാരെ സൗജന്യമായി നാട്ടിലെത്തിച്ച വ്യക്തിത്വവുമായ എസ്എന്‍എം അലൂംനി (സാഗാ യുഎഇ) പേട്രണ്‍ വേണു കുന്നപ്പിള്ളി അക്കാഫ് ബ്രാന്‍ഡ് അംബാസഡറും ഹിറ്റ് എഫ്എം പ്രോഗ്രാം മേധാവിയും സിനിമാ താരവുമായ മിഥുന്‍ രമേശിന് ലോഗോയുടെ മാതൃക നല്‍കി അക്കാഫ് ചീഫ് പേട്രനും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം നടന്നത്. അക്കാഫ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, ജന.സെക്രട്ടറി വി.എസ് ബിജുകുമാര്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍, ജന.കണ്‍വീനര്‍ കോശി ഇടിക്കുള, ജോ.സെക്രട്ടറി മനോജ്.കെ.വി, അക്കാഫ് കലാമേള ജന.കണ്‍വീനര്‍ ജൂലിന്‍ ബെന്‍സി, ജോ.ജന.കണ്‍വീണര്‍മാരായ അന്നു പ്രമോദ്, ശ്രീജ എന്നിവരും പങ്കെടുത്തു.
യുഎഇയുടെ കലാ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതിച്ചേര്‍ക്കുന്ന ഒരു കലാ മാമാങ്കമായിരിക്കും
ഈ ഓണ്‍ലൈന്‍ കലാമേളയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
22 വയസ്സ് പൂര്‍ത്തിയായവരും കേരളത്തിലെഏതെങ്കിലും ഒരു കോളജില്‍ പഠിച്ചവരുമായ, യുഎഇ റെസിഡന്‍സ് വിസയുള്ള ആര്‍ക്കും ഈ മേളയില്‍ പങ്കെസടുക്കാം.
മല്‍സര ഇനങ്ങള്‍:
1. ലളിത സംഗീതം -പുരുഷന്‍/സ്ത്രീ (കരോക്കെ ഇല്ലാതെ).
2. സിനിമാ സംഗീതം -പുരുഷന്‍/സ്ത്രീ (കരോക്കെ ഇല്ലാതെ).
3. ഫാന്‍സി ഡ്രസ്സ്.
4. അക്കാഫ് കിംഗ്.
5. അക്കാഫ് ക്യൂന്‍.
6. ക്‌ളാസിക്കല്‍ ഡാന്‍സ്.
7. സിനിമാറ്റിക് ഡാന്‍സ്.
8. മിമിക്രി.
9. മോണോ ആക്ട്
10. ടിക്‌ടോക്
11. ഷോര്‍ട് ഫിലിം/വീഡിയോ.
12. കവിതാലാപനം.
13. പ്രസംഗം.
14. കഥാ കഥനം.
രജിസ്‌ട്രേഷന്‍ ജൂലൈ 23ന് ആരംഭിച്ചു.


—————