വേണുഗോപാലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

11
വേണുഗോപാല്‍ പരമേശ്വരന്‍

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം വഫ്‌റയിലെ ഫാം ഹൗസില്‍
ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ തത്തംപള്ളി സ്വദേശി വേണുഗോപാല്‍ പരമേശ്വരന്റെ (50) മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. സാല്‍മിയയിലെ സ്വകാര്യ റെന്റ് എ കാര്‍ ഓഫീസില്‍
പിആര്‍ഒ ആയി ജോലി ചെയ്തു വരികയായിരുന്നു. കൊച്ചി പള്ളുരുത്തിയില്‍ സ്ഥിര താമസമായിരുന്നു. സുനിതയാണ് ഭാര്യ. മകന്‍: വൈശാഖ്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങള്‍ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, ജന.സെക്രട്ടറി റസാഖ് മണ്ണാര്‍ക്കാട്, ജില്ലാ ഹെല്‍പ ഡെസ്‌ക് ചെയര്‍മാന്‍ അഷ്‌റഫ് അപ്പക്കാടന്‍, കണ്‍വീനര്‍മാരായ ശിഹാബ് പൂവക്കാട് എന്നിവര്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കി. ശേഷം ഞായറാഴ്ച ഖത്തര്‍ എയര്‍ കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോയി.