ഗല്‍വാനില്‍ സേനാ പിന്മാറ്റം

    14

    കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ ഉള്‍പ്പെടെ ഏതാനും പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയവും സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു. മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് നിയന്ത്രണ രേഖക്കു സമീപത്തുനിന്നുള്ള സേനാ പിന്മാറ്റം. അതേസമയം പാങോങ് നദീതടത്തിലും സമീപ മേഖലയിലും ഇപ്പോഴും ചൈനീസ് സൈന്യത്തിന്റെ വര്‍ധിത സാന്നിധ്യം നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷത്തിന് അയവു വരുന്നതിന്റെ സൂചനയായാണ് പുതിയ നീക്കത്തെ കാണുന്നത്.