വിവാദങ്ങള്‍ക്കൊടുവില്‍ ട്രംപും മാസ്‌ക് ധരിച്ചു

    10

    പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യത്തിന്റെ ഭരണാധികാരിയായിട്ടും മാസ്‌ക് ധരിക്കുന്നതിന് എതിരായ ട്രംപിന്റെ നിലപാട് നേരത്തെ വിവാദമായിരുന്നു. പ്രസിഡണ്ടിന്റെ സീലോടു കൂടിയ കറുത്ത മാസ്‌ക് ധരിച്ച് വാള്‍ട്ടര്‍ നീഡ് മിലിട്ടറി ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നടക്കുന്ന ട്രംപിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. കോവിഡ് 19 യു.എസിനെ കീഴടക്കുമ്പോള്‍ മാസ്‌ക് ധരിക്കാത്ത ട്രംപിന്റെ നിലപാട് വലിയ ചര്‍ച്ചാ വിഷയമാണിപ്പോള്‍. ഇത് വരാനിരിക്കുന്ന യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വൈറ്റ്ഹൗസില്‍നിന്നു തന്നെയുള്ള ചിലരുട ഉപദേശമാണ് മനംമാറ്റത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ട്.