മനാമ : ബഹ്റൈനിൽ കോവിഡ് 19 ബാധിതരായ 615 പേർ കൂടി രോഗ മുക്തരായി . ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 27828 ആയി ഉയർന്നു . അതേസമയം ജൂലൈ 11 ന് 24 മണിക്കൂറിനിടെ 7639 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 431 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഇവരിൽ 228 പേർ പ്രവാസി തൊഴിലാളികളാണ് . മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകർന്നിരിക്കുന്നത് . നിലവിൽ 4538 പേരാണ് രാജ്യത്ത് കോവിഡ് -19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത് . ചികിത്സയിലുള്ളവരിൽ 53 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് . 104 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത് . ഇവരിൽ 3 പേർ മലയാളികളാണ് . ഇതുവരെ 656659 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട് .