മനാമ : ലൈസൻസ് പുതുക്കാൻ വൈകിയാൽ ആരോഗ്യ പ്രവർത്തകരിൽ നിന്നും ഡോക്ടർമാരിൽ നിന്നും പിഴ ഈടാക്കേണ്ടതില്ലെന്ന് ബഹ്റൈൻ പ്രധാനമന്ത്രി . സാധാരണയായി കാലാവധി അവസാനിച്ച ലൈസൻസ് പുതുക്കാത്തവർ പിഴ നൽകേണ്ടതുണ്ട് . രാജ്യം നടത്തുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ് ആരോഗ്യ പ്രവർത്തകർ . അതിനാൽ തന്നെ പലർക്കും ലൈസൻസ് പുതുക്കാൻ സാധിച്ചിട്ടില്ല . ഫെബ്രുവരി മാസം മുതൽ ലൈസൻസ് പുതുക്കാൻ സാധിക്കാത്തവർക്ക് പുതിയ ഉത്തരവ് ഗുണകരമാവും . പുതിയ സാഹചര്യത്തിൽ ഇവരിൽ നിന്ന് യാതൊരു പിഴയും വാങ്ങാതെ ലൈസൻസ് പുതുക്കി നൽകുമെന്ന് ഹിസ് റോയൽ ഹൈനസ് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വ്യക്തമാക്കി . കൊറോണ് യുദ്ധമുഖത്ത് പോരാടുന്ന എല്ലാവരെയും ഈയവസരത്തിൽ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .