സഹോദരന്റെ ഭാര്യയുടെ ശരീരത്തിൽ ചുടുള്ള സൂപ്പ് ഒഴിച്ചു, ബഹ്‌റൈനിൽ യുവാവിന് ഒരു വർഷം തടവ് .

11

മനാമ : ബഹ്റൈനിൽ സഹോദരന്റെ ഭാര്യയുടെ ശരീരത്തിൽ ചുടുള്ള സൂപ്പ് ഒഴിച്ച് യുവാവിന് ഒരു വർഷം തടവ് . 35 കാരിയായ ബഹ്റൈൻ പൗരയാണ് ആക്രമണത്തിന് ഇരയായത് . കഴിഞ്ഞ വർഷം മെയ് 7 ന് ഇഫ്താറിനിടെയായിരുന്നു സംഭവം . പ്രതി മുഖത്തും ശരീരത്തിലും തിളച്ച സൂപ്പ് ഒഴിച്ചത് . തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കമാണ് ആക്രമണത്തിന് കാരണമായത് . യുവതിയുടെ ശരീരത്തിൽ മൂന്ന് ശതമാനം പൊള്ളലുണ്ടാക്കി . തുടർന്ന് യുവതി അക്രമിക്കെതിരെ ക്രിമിനൽ കോടതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു . ഇന്നലെയാണ് ക്രിമിനൽ കോടതി തിക്ക് 12 മാസത്തെ ജയിൽ ശിക്ഷ വിധിച്ചത് .