ബച്ചനു പിന്നാലെ ഐശ്വര്യാ റായിക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു

    8

    അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ബച്ചനും ഇരുവരുടേയും മകള്‍ ആരാധ്യ ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകീട്ടാണ് 72കാരനായ ബച്ചനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കാലത്ത് ഐശ്വര്യക്കും ആരാധ്യക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. മുംബൈ നാനാവതി ആസ്പത്രിയിലേക്ക് മാറ്റിയ നാലുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ബച്ചന്റെ വസതിയായ ജസ്‌ല കണ്ടെയന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ബംഗ്ലാവ് അണുമുക്തമാക്കി.