അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ സ്‌കൂളുകള്‍ മികച്ച വിജയം നേടി

15

സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷയില്‍ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ സ്‌കൂളുക ള്‍ മികച്ച വിജയം നേടി. നൂറുശതമാനം വിജയം നേടുകയും ഉയര്‍ന്ന മാര്‍ക്കു കര സ്ഥമാക്കുകയും ചെയ്തുവെന്നത് സ്‌കൂളുകളുടെ പഠന നിലവാരം ബോധ്യപ്പെടുത്തുന്നതായി.

ഹാബിറ്റാറ്റ് സ്‌കൂള്‍ അജ്മാന്‍

ഹാബിറ്റാറ്റ് അജ്മാന്‍ അല്‍ജര്‍ഫ് സ്‌കൂളില്‍ 12.73ശതമാനം കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടി വിജയിച്ചു. 51 ശതമാനം കുട്ടികള്‍ ഡിസ്റ്റിംഗ്ഷന്‍ നേടി. എല്ലാ വിഷയങ്ങളിലും ശരാശരി 75.4 വി ജയശത മാനം സ്‌കൂള്‍ കരസ്ഥമാക്കി.
ഹനാന്‍ സുബൈര്‍, മുഹമ്മദ് സുഹൈല്‍ മന്‍സൂര്‍ അലി എന്നിവര്‍ ഗണിത ശാസ് ത്രത്തില്‍ മുഴുവന്‍ മാര്‍ക്ക് നേടി. മൊത്തം വിദ്യാര്‍ത്ഥികളില്‍ 14 പേര്‍ ഐടി വിഭാഗത്തിലും മുഴുവന്‍ മാര്‍ക്ക് നേടി. ഹനാന്‍ സുബൈര്‍ 97, അമിത് അനില്‍ ഇമ്മട്ടി 96, അദിതി ബിജോയ് 95.6 എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇന്ത്യന്‍ സ്‌കൂള്‍ അജ്മാന്‍

അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഇത്തവണയും 100 ശമതാനം വിജയം നേടി. പരീക്ഷ യെഴുതിയ 103 കുട്ടികളില്‍ 32 പേര്‍ 90ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടി വിജയി ച്ചു. 98പേര്‍ ഫസ്റ്റ് ക്ലാസ്സ് കരസ്ഥമാക്കിയപ്പോള്‍ ഇവരില്‍ 80പേര്‍ ഡിസ്റ്റിംഗ്ഷന്‍നേടി.
ജിസല്‍ ബെറ്റ്‌സി ഫെറാറോ 97, ആന്‍ സാറ റജി 96.2, സെയ്ദ് മുന്‍ഷി 95.8, ശിവസൂര്യ 95.4, ഐറിന്‍ മറിയം 95.2 ശതമാനം മാര്‍ക്കോടെ മികച്ച വിജയം നേടി. ഐടി വിഭാഗത്തില്‍ 14 പേരും ഇംഗ്ലീഷില്‍ രണ്ടുപേരും 100ശതമാനം മാര്‍ക്ക് നേടി.

ഹാബിറ്റാറ്റ് സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍

ഹാബിറ്റാറ്റ് ഉമ്മുല്‍ഖുവൈന്‍ 100ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയതില്‍ 42ശതമാനം കുട്ടികള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിച്ചു.
58 ശതമാനം ഫസ്റ്റ് ക്ലാസും നേടി. 96.67 മാര്‍ക്ക്‌നേടി ആയിഷ റിഫ സ്‌കൂളില്‍ ഒ ന്നാം സ്ഥാനം സ്വന്തമാക്കി. മന്ന സൂസണ്‍ എബ്രഹാം ഇംഗ്ലീഷില്‍ 100ശതമാനം മാര്‍ക്കുനേടിയാണ് വിജയശ്രീലാളിതയായത്.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ 14 കുട്ടികള്‍ 90ശതമാനത്തിനുമുകളില്‍ മാര്‍ ക്ക്‌നേടി. 69 കുട്ടികള്‍ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. സ്‌കൂള്‍ ശരാശരി 75.34 മാര്‍ ക്ക് നേടി.
രൂപ ഉസ്മാന്‍ 95.8, ഒമര്‍ സാബിത് 93.4, ഹാഷിഫ 93.4 വിഷ്ണു മഹേന്ദ്ര കുമാര്‍ 93.2 എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രൂപ ഉസ്മാന്‍(സോഷ്യല്‍ സയന്‍സ്) ഉമര്‍ സാബിത്, ഹായ മുഹമ്മദ്, ആംഡ്ല്‍ ഹാദി (ഗണിത ശാസ്ത്രം) എന്നിവര്‍ മുഴുവന്‍ മാര്‍ക്ക് നേടി ശ്രദ്ധേയമായി.