14 വര്‍ഷത്തെ പ്രവാസം ധന്യമാക്കി ശാഫി സുല്‍ത്താനി നാടണഞ്ഞു

95
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശാഫി സുല്‍ത്താനിക്ക് യുഎഇ സുല്‍ത്താനിയ കൂട്ടായ്മയുടെ ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

ദുബൈ: ഒന്നര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് മലപ്പുറം വളാഞ്ചേരി സ്വദേശി ശൈഖ് ശാഫി സുല്‍ത്താനി ഇമാറാത്തിനോട് യാത്ര പറഞ്ഞു. പ്രവാസ ലോകത്ത് മത-സാമൂഹിക-സവന രംഗങ്ങളെ ധന്യമാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം.
സുല്‍ത്താനിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബാവ ഉസ്താദിന്റെ ശിഷ്യനും മരുമകനുമാണ്. ഫൗണ്ടേഷന്‍ യുഎഇ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയാറാക്കിയ സൂഫിസം അടിത്തറയാക്കിയുള്ള മദ്‌റസാ പാഠ്യപദ്ധതി രൂപീകരണ സമിതിയുടെ തലവനായിരുന്നു. പ്രവാസത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ സുല്‍ത്താനിയ ഫൗണ്ടേഷന്റെ യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശാഫി സുല്‍ത്താനി, ഏറെക്കാലം കൂട്ടായ്മയുടെ അധ്യക്ഷനായിരുന്നു. 2006 ഒക്‌ടോബറിലാണ് ശൈഖ് ശാഫി സുല്‍ത്താനി ഗള്‍ഫിലെത്തിയത്. അബുദാബിയിലെ അല്‍ബറാഹ ടൈപ്പിംഗ് സെന്ററിലായിരുന്നു ജോലി. അടുത്ത വര്‍ഷം ഒരു ഫുഡ് പ്രോസസ്സിംഗ് കമ്പനിയില്‍ ചേര്‍ന്നു. 13 വര്‍ഷമായി അവിടെ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ച ശാഫി സുല്‍ത്താനിയെ യുഎഇ സുല്‍ത്താനിയ കൂട്ടായ്മ ഉപഹാരം നല്‍കി ആദരിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ മറ്റു ചടങ്ങുകള്‍ മാറ്റിവെച്ചു. ഖാസിം മഹ്ബൂബി, ഹൈദര്‍ സുല്‍ത്താനി, സാലിഹ് മഹ്ബൂബി, സുബൈര്‍ മഹ്ബൂബി, സിറാജ് സുല്‍ത്താനി, റാഫി മഹ്ബൂബി ആശംസ നേര്‍ന്നു.
ഭാര്യ: ഫൗസിയ സുല്‍ത്താന. മക്കള്‍: സുഹ്‌റ ബീവി, ശാഹിറ, സുല്‍ത്താന്‍ അഹ്മദ്, ഷംസുദ്ദീന്‍, അഹ്മദ് കബീര്‍.