കേരള പ്ലസ് ടു പരീക്ഷയിലും പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് വന്‍വിജയം

അബുദാബി: കേരള സിലബസ് പ്ലസ് ടു പരീക്ഷാ ഫല പ്രഖ്യാപനത്തില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ ഇത്തവണയും മികച്ച പ്രകടനം കാഴ്ച വെച്ചു ഉന്നത വിദ്യാഭ്യാസ രം ഗത്തേക്കുള്ള പ്രവേശനം ഉറപ്പാക്കി. യു.എ.ഇയിലെ എട്ട് കേന്ദ്രങ്ങളിലായി പരീക്ഷയെ ഴുതിയ 495 കുട്ടികളില്‍ 25 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയം സ്വന്തമാക്കിയത്.
വിദ്യാഭ്യാസ രംഗത്ത് ഗള്‍ഫ് നാടുകളിലെ പഠന രീതിയും സൗകര്യവും കുട്ടികളുടെ ഭാവിക്ക് കൂടുതല്‍ ഗുണകരമാണെന്ന് വിളിച്ചോതുന്ന തരത്തിലാണ് ഓരോ വര്‍ഷവും പൊതുപരീക്ഷാ ഫലങ്ങള്‍ പുറത്തുവരുന്നത്. ഉന്നത വിദ്യാഭ്യാസ കുടുംബ പശ്ചാത്തല മില്ലാത്തവര്‍ പോലും സ്വന്തം പ്രയത്‌നത്തിലൂടെ ഉന്നത വിജയം കാഴ്ചവെക്കുന്നുവെന്ന ത് ഗള്‍ഫ് നാടുകളിലെ പഠന രീതിയുടെ പ്രത്യേകതയായാണ് വിലയിരുത്തപ്പെടുന്നത്.
മികച്ച വിജയം നേടിയ കുട്ടികളില്‍ പലരും സ്വകാര്യ ട്യൂഷന്‍ ഇല്ലാതെത്തന്നെയാണ് വലിയ വിജയം സ്വന്തമാക്കിയിട്ടുള്ളത്. അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും നിതാന്ത ജാഗ്രതയും രക്ഷിതാക്കളുടെ കാര്‍ക്കശ്യവും കുട്ടികളുടെ വിജയത്തില്‍ പ്രധാ ന പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ 234 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേ ടി വന്‍വിജയം കൈവരിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ഒരാള്‍പോലും ഗള്‍ഫില്‍ നിന്നുണ്ടായി ല്ല എന്നത് ചിലരിലെങ്കിലും മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

അബുദാബി മോഡല്‍ സ്‌കൂള്‍

അബുദാബി: കേരളത്തിനുപുറത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ അബുദാബി മോഡല്‍ സ്‌കൂള്‍ ഇത്തവണയും നൂറുമേനിക്കൊപ്പം മികച്ച വിജയം കൊയ് തു. യുഎഇയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയെടുക്കാനും അബുദാ ബി മോഡല്‍ സ്‌കൂളിനു സാധിച്ചു. പരീക്ഷയെഴുതിയ 84 കുട്ടികളില്‍ 10 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചു.
മൊത്തം കുട്ടികളില്‍ 15 പേര്‍ 95 ശതമാനം നേടിയാണ് വിജയിച്ചത്. സയന്‍സില്‍ 40 പേരും കൊമേഴ്‌സില്‍ 44 പേരുമാണ് പരീക്ഷയെഴുതിയത്. സയന്‍സ് സ്ട്രീമില്‍ 1185 മാര്‍ക്ക് നേടി നഹല നൗഷാദ് സ്‌കൂളില്‍ ഒന്നാം സ്ഥാനത്തെത്തി. 1178 മാര്‍ക്ക് നേടിയ ഹുസ്‌ന യൂസുഫ് രണ്ടാം സ്ഥാനവും ഖദീജ ജാഷിം 1172, രാഹുല്‍ അലോക്കന്‍ 1168, റിന്‍ഷി ഇബ്രാഹിം 1156, ഫിസ ഷാനവാസ് 1144, അമന്‍ മുഹമ്മദ് 1144, ഹിബ താഹിര്‍ 1134 യഥാക്രമം കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചു.
കൊമേഴ്‌സില്‍ 1180 മാര്‍ക്കോടെ തഹാനിയ സക്കീര്‍ യുഎഇയില്‍ ഒന്നാം സ്ഥാനക്കാ രിയായി. ലിയാന റിയാസ് 1167, എല്‍സ ആന്‍ഷാജി 1142, മുഹമ്മദ് സഹല്‍ 1140, ദേവിക കെടി 1134, ഫഹീമ മൊയ്തു 1134, ഹനാന്‍ റസാഖ് 1130 എന്നിവര്‍ മികച്ച വിജയം കൈവരിച്ചു.
എന്‍.ഐ മോഡല്‍ സ്‌കൂള്‍ ദുബൈ
ദുബൈ എന്‍ ഐ മോഡല്‍ സ്‌കൂളില്‍ 37 പേര്‍ സയന്‍സ് വിഭാഗത്തിലും 40പേര്‍ കൊമേഴ്‌സലിലുമായി 77 കുട്ടികളാണ് പരീക്ഷയെഴുതിയത്. സയന്‍സില്‍ അഞ്ചും കൊമേഴ്‌സില്‍ ആറുമായി മൊത്തം 11 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
സയന്‍സ് വിഭാഗത്തില്‍ അസ്‌ലഹ റിസ്‌വാന 99.42, ഹിബ നൗറിന്‍ കറുപ്പം വീട്ടില്‍ 98.9, ഹിബ ഹസന്‍ അറക്കവീട്ടില്‍ 96.7, ഹുസ്‌ന മുണ്ടമ്പ്ര 96.5, അതുല അലി 96.08 എ ന്നിവര്‍ മികച്ച വിജയം നേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ അവന്തിക ജയപ്രകാശ് 96.9, ഫാതിമത്തുനദ 96.3, സനാ ഇബ്രാഹിം പടിയത്ത് 95.4, ഫാത്തിമ സൈനുദ്ദീന്‍ 95.1 ഹനീന പുള്ളനി 94.7, ബുസ്താന അബ്ദുല്‍ ലത്തീഫ് 94.3 എന്നിവരും ഉന്നത മാര്‍ക്ക് കരസ്ഥമാക്കി. സയന്‍സിലും കൊമേഴ്‌സിലുമായി ഓരോകുട്ടികളുടെ പരാജയം സ്‌കൂളിന് നൂറുമേനിയുടെ പദവി നഷ്ടപ്പെ ടുത്തി.
ഇംഗ്ലീഷ് സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍
ഇംഗ്ലീഷ് സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍ സ്‌കൂളില്‍ 52 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 51 പേരും വിജയിച്ചു.
സയന്‍സ് വിഭാഗത്തില്‍ ലാസിമ അബ്ദുല്‍ ഖാദര്‍ മൊയ്തീന്‍ 93, മറിയം അഖ്തര്‍ ശ്രിതി 92.5, മഹമൂദ് അറഫാത് ഹുസൈന്‍ 84.2 ശതമാനം മാര്‍ക്ക് നേടി. കൊമേഴ്‌സ് വി ഭാഗത്തില്‍ മദീഹ ഹാഷിം 93.5, അസ്‌റ ആമിന റഫീഖ് 93.4, ഹാജറ അസ്‌ലം 88 ശതമാ നം മാര്‍ക്ക് നേടിയും വിജയം നേടി.

റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍

74പേര്‍ പരീക്ഷയെഴുതിയ റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 70 പേര്‍ വിജയിച്ചു. ഒരാള്‍ മുഴുവന്‍ വിഷയങ്ങളിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ല സ് നേടി വിജയിച്ചു.
സയന്‍സ് വിഭാഗത്തില്‍ ഉന്നത വിജയമായി 1104 മാര്‍ക്കാണ് സ്‌കൂളിന് ലഭിച്ചത്. കൊമേഴ്‌സ് വിഭാഗത്തില്‍ 1162 മാര്‍ക്കും നേടി വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ മൂ ന്നുപേര്‍ക്കും കൊമേഴ്‌സില്‍ ഒരാള്‍ക്കും വിജയം സാധ്യമായില്ല.

എന്‍ഐ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ

എന്‍ഐ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ 46 കുട്ടികള്‍ പരീക്ഷയെഴുതി. നൂറുമേനി വിജയം കൈവരിക്കാന്‍ കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണ് പരീക്ഷാഫലം വരവേറ്റത്. സയന്‍സ് വിഭാഗത്തില്‍ ജീന ജോര്‍ജ്ജ്, കൊമേഴ്‌സ് വിഭാഗത്തില്‍ ലാമിയ സക്കീര്‍ എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.