മാധ്യമ പ്രവര്‍ത്തകന്‍ ബിജു ആബേല്‍ ജേക്കബിന്റെ മാതാവ് നിര്യാതയായി

12
എല്‍സി

കാലടി: പളങ്കന്‍ ജേക്കബിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകന്‍ ബിജു ആബേല്‍ ജേക്കബിന്റെ (എഡിറ്റോറിയല്‍ ഹെഡ്, പ്രവാസി ചാനല്‍, ഡിസിസി ജന.സെക്രട്ടറി എറണാകുളം) മാതാവുമായ എല്‍സി (75) നിര്യാതയായി. നീലീശ്വരം ചിറ്റേന്‍ കുടുംബാംഗമാണ്. മറ്റു മക്കള്‍: ഷൈന, ഷൈജു (കുവൈത്ത്), സീന (കുവൈത്ത്), സാജി, റാണി (കുവൈത്ത്), സുജ (ചെന്നൈ), ജെസി (ദുബൈ). മരുമക്കള്‍: ലാന്റി ജോര്‍ജ്, ഷാജു അട്ടിപ്പേറ്റി, ഡോളി ജോസഫ്, ജെയിംസ് ജോസഫ്, ഡോ. അനു ശോഭ ജോസ് (സൈക്യാട്രിസ്റ്റ്, എംഎജിജെ ആശുപത്രി മൂക്കന്നൂര്‍, ബെത്‌സാദാ ഹോസ്പിറ്റല്‍ പെരുമ്പാവൂര്‍), ജോജി പൂത്തറ, ജെസ്റ്റോ ചാലി, സോജോ. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് നീലീശ്വരം അസംപ്ഷന്‍ മൊണാസ്റ്ററി പദേവാലയ സിമിത്തേരിയില്‍.