ദുബൈ: ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയും കൈന്റ്നസ് ബ്ളഡ് ഡൊണേഷന്‍ ടീമും ചേര്‍ന്ന് ‘രക്തം നല്‍കൂ, ജീവന് രക്ഷിക്കൂ’ എന്ന പ്രമേയത്തില്‍ ഒരുക്കുന്ന
രക്തദാന ക്യാമ്പ് ആറാം ഘട്ടം ഇന്ന്. വ്യാഴാഴ്ച വൈകുന്നേരം 3 മുതല്‍ രാത്രി 8 മണി വരെ ദേര ബനിയാസ് സ്ക്വയറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദുബൈ ഹെല്‍ത് അഥോററ്റിയുടെ ബ്ളഡ് ബാങ്കിലേക്ക് 1,000 യൂണിറ്റ് രക്തം ഈ മഹാദൗത്തിലൂടെ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രക്തദാന ക്യാമ്പിന്റെ ആദ്യ ഘട്ടം കെഎംസിസി ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ രക്തം ദാനം ചെയ്താണ് ഉദ്ഘാടനം ചെയ്തത്.
രക്തം നല്കാന് ആഗ്രഹിക്കുന്നവര്‍ എമിറേറ്റ്സ് ഐഡിയുമായി എത്തിച്ചേരണമെന്ന് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്, ഓര്‍ഗ.സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, കൈന്റ്നസ് ബ്ളഡ് ഡൊണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത് എന്നിവര്‍ അറിയിച്ചു.