ഒമാനിൽ ബൗഷറിൽ ഖനനം നടന്നു കൊണ്ടിരുന്ന മേഖല ഇടിഞ്ഞു വീണ് രണ്ട് പേർ മരണപ്പെട്ടു. ഇവർ ഇരുവരും ഏഷ്യൻ വംശജരാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇവർക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ ഏകദേശം 10 മണിക്കൂറിലധികം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.